// // // */ E-yugam


ഈയുഗം ന്യൂസ്
April  24, 2022   Sunday   03:02:54pm

news



whatsapp

ദോഹ: ആർ എസ് സി ഖത്വർ നാഷനൽ സംഘടിപ്പിക്കുന്ന അഞ്ചാമത് എഡിഷൻ ഹോളി ഖുർആൻ പഠന-മത്സര പരിപാടിയായ തർതീൽ '22 ന് സ്വാഗത സംഗം രൂപീകരിച്ചു.

യൂനിറ്റ് കേന്ദ്രങ്ങളിൽ സമാരംഭിച്ച തർതീൽ സെക്ടർ, സെൻട്രൽ മത്സരങ്ങൾക്ക് ശേഷം മെയ് 6 ന് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ വെച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

ജമാൽ അസ്ഹരി ചെയർമാനും ഉമർ കുണ്ടുതോട് ജനറൽ കൺവീനറും മുഹമ്മദ് ഷാ ആയഞ്ചേരി ഫിനാൻസ് കൺവീനറും അംഗമായ കമ്മിറ്റിയാണ് രൂപീകരിച്ചത്.

അഡ്‌വൈസറി ബോർഡ്, അവാർഡ് & അപ്രീസിയേഷൻ, IT, ജഡ്ജസ്, പ്രചാരണം - മീഡിയ, സ്റ്റേജ് & സൗണ്ട്, ഗസ്റ്റ് മാനേജ്‌മന്റ്, വോളന്റീയർ & ഫുഡ്, പ്രോഗ്രാം എന്നീ സമിതികളും രൂപീകരിച്ചു.

മനുഷ്യരെ നേർവഴിയിൽ നയിക്കാനും സമാധാന പാത പുൽകാനും വഴികാട്ടിയായ ഖുർആൻ അവതരിച്ച വ്രതമാസത്തിൽ ആർ എസ് സി നടത്തുന്ന 'വിശുദ്ധ റമളാൻ; വിശുദ്ധ ഖുർആൻ' എന്ന ക്യാംപയിനിന്റെ ഭാഗമായാണ് തർതീൽ സംഘടിപ്പിക്കുന്നത്.

വിദ്യാർഥികൾക്കും യുവാക്കൾക്കും ഖുർആൻ പഠനത്തിനും പാരായണത്തിനും അവസരം ഒരുക്കുന്നതോടൊപ്പം ഈ രംഗത്ത് മികവ് തെളിയിക്കുന്നവരെ അംഗീകരിക്കാനുള്ള വാർഷികപരിപാടിയായാണ് 'തർതീൽ സംഘടിപ്പിക്കുന്നത്.

ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി തിലാവത് (പാരായണ ശാസ്ത്രം), ഹിഫ്ള് (മനഃപാഠം), രിഹാബുൽ ഖുർആൻ (ഗവേഷണ പ്രബന്ധം), ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ് എന്നിവയാണ് പ്രധാന മൽസര ഇനങ്ങൾ. ഇതിനു പുറമെ ഖുർആൻ പഠനം ലക്‌ഷ്യം വെച്ച് തൽമീഅ, തഹ്സീൻ, എന്നീ പരിശീലന പദ്ധതിയും കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. സമാപന സംഗമത്തിൽ ഖത്വറിലെ പ്രമുഖനേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Comments


Page 1 of 0