// // // */
ഈയുഗം ന്യൂസ്
April 22, 2022 Friday 02:32:41am
ദോഹ: ഖത്തര്‍ ഐ.എം.സി.സി സംഗം റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവർത്തക കൺവൻഷനും ഇഫ്താർ സംഗമവും പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ട് ഏറെ ഹൃദ്യമായി.
ഐ.എം.സി.സി ജി.സി.സി ജനറൽ കൺവീനർ പി.പി സുബൈറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഹമ്മദ് സഖാഫി റമളാൻ സന്ദേശം നൽകി.
അഗതികൾക്കും ആലംബഹീനർക്കും തണലാകുന്ന IMCC യുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും ലോകത്ത് നിലനിൽപ്പിന് വേണ്ടി പോരാടുന്ന മനുഷ്യരോട് മാനസികമായി ഐക്യപ്പെടാനെങ്കിലും നമുക്ക് കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മൻസൂർ കൊടുവള്ളി സ്വാഗതവും റഫീഖ് കോതൂർ നന്ദിയും പറഞ്ഞു. ഖത്തര്‍ ഐ.എം.സി.സി സഹഭാരവാഹികളായ മജീദ് ചിത്താരി, നംഷീർ ബഡേരി, അസീസ് പൂച്ചക്കാട്, സബീർ വടകര, കുഞ്ഞമ്മദ് വില്ല്യാപ്പള്ളി, മജീദ് പൂച്ചക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്കി.