// // // */
ഈയുഗം ന്യൂസ്
April 18, 2022 Monday 01:10:30am
ദോഹ: സിനി ആർടിസ്റ്റ്സ് വെൽഫയർ അസോസിയേഷൻ ഖത്തർ (CAWAQ), ബ്ലഡ് ഡോണേഴ്സ് ഓഫ് കേരള, ഖത്തർ, ഹമദ് മെഡിക്കൽ കോർപറേഷൻ, റേഡിയോ മലയാളം 98.6, ഖത്തർ സ്പർശം, IBN അജയൻ പ്രൊജക്ടസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ റമദാൻ, വിഷു, ദുഃഖവെള്ളി എന്നീ വിശേഷ ദിനങ്ങളുടെ വിശുദ്ധി നിറഞ്ഞ വെള്ളിയാഴ്ച ഏഷ്യൻ ടൗണിൽ വച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രക്തം നൽകുക ജീവൻ രക്ഷിക്കുക എന്ന ആപ്തവാക്യത്തോടെ ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിച്ചു സുരക്ഷാ ക്രമീകരണങ്ങളോടെ നടന്ന ക്യാമ്പിൽ ദോഹയുടെ വിവിധ ഭാഗങ്ങളിലെ നാനാതുറകളിൽപ്പെട്ട നൂറിലധികം മനുഷ്യസ്നേഹികൾ പങ്കെടുത്തു.
റേഡിയോ മലയാളം മാർക്കറ്റിംഗ് മാനേജർ നൗഫൽ ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിന് വിവിധ സംഘാടക പ്രതിനിധികൾ ആശംസകളും രക്തദാനം നിർവഹിക്കാനെത്തിയവർക്കു കൃതജ്ഞതയും അർപ്പിച്ചു.
കവാഖ് പ്രസിഡന്റ് ഡേവിസ് ചേലാട്ട് പോൾ, കോർഡിനേറ്റർ സന്തോഷ് ഇടയത്ത്, രക്തദാന ക്യാമ്പ് രെജിസ്ട്രേഷൻ കോർഡിനേറ്റർ പ്രഭ ഹെൻഡ്രി സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ബദറുദ്ദിൻ, സുരേഷ് കുമാർ, സോയ, രെജിസ്ട്രേഷൻ ടീം മെംബേർസ് ജുബിൻ, ആതിര ജുബിൻ, BDK എക്സിക്യൂട്ടീവ്സ് സബിൻ( വൈ. പ്രസിഡൻ്റ്) വിവേക് (മീഡിയ കോർഡിനേറ്റർ) ഷിനോബ് (ട്രഷറർ) കൃഷ്ണകുമാർ - (ജന.സെക്രട്ടറി) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.