// // // */ E-yugam


ഈയുഗം ന്യൂസ്
April  07, 2022   Thursday   01:01:11pm

news



whatsapp

ദോഹ: പേരാമ്പ്ര വാല്യക്കോട് സ്വദേശി കോഴിക്കോട് കണ്ടി സിറാജ് ഖത്തറിൽ ബുധനാഴ്ച്ച രാത്രി ഹൃദയാഘാതംമൂലം മരണപ്പെട്ടു. 36 വയസ്സായിരുന്നു.

വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് വാഹനത്തിൽ വെച്ച് തന്നെ മരണപ്പെട്ടതായും സുഹൃത്തുക്കൾ പറഞ്ഞു.

ശനിയാഴ്ച നാട്ടിൽ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായി സിറാജിന്റെ ബന്ധുവായ സുബൈർ സി. കെ ഈയുഗത്തോട് പറഞ്ഞു. മൊബൈൽ സ്പെയർ പാർട്സ് വിതരണം ചെയ്യുന്ന കമ്പനിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് ആയിരുന്നു സിറാജ്. നാട്ടിൽ പോകുന്നതിന് മുമ്പ് പുതിയ ഡ്രൈവർക്ക് റൂട്ട് കാണിച്ചുകൊടുക്കുമ്പോഴായിരുന്നു നെഞ്ചുവേദന അംഭവപ്പെട്ടത്.

"നമസക്കാരത്തിന് ശേഷം നെഞ്ച് വേദന അനുഭവപ്പെടുന്നതായി സിറാജ് പറഞ്ഞിരുന്നു. ആശുപത്രിയിൽ പോകാമെന്ന് കൂടെയുള്ള ഡ്രൈവർ പറഞ്ഞെങ്കിലും നോമ്പ് തുറക്കുമ്പോൾ മുട്ട കഴിച്ചത് കൊണ്ട് ഗ്യാസിന്റെ പ്രശ്നമാകാമെന്ന് സിറാജ് പറഞ്ഞു. പക്ഷെ ദാറുൽ ഖുതുബ് സിഗ്നലിന് അടുത്തുവെച്ചു വേദന അസഹ്യമായി. ആംബുലൻസ് എത്തിയപ്പോഴേക്കും വാഹനത്തിൽ വെച്ച് തന്നെ മരിച്ചിരുന്നു," സുബൈർ പറഞ്ഞു.

കഴിഞ്ഞ പത്തു വർഷത്തിലധികമായി സിറാജ് ഖത്തറിൽ ജോലി ചെയ്യുന്നു. ഭാര്യ ശഹർ ബാനു. നാല് ആൺ മക്കളുണ്ട്.

പ്പ കുഞ്ഞുമൊയ്തീൻ. ഉമ്മ കദീജ മാസങ്ങൾക്കു മുമ്പാണ് മരണപ്പെട്ടത്.

സഹോദരൻ റഫീഖ്.

Comments


  

Page 1 of 1