// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  06, 2018   Tuesday  

news



മാരുവിന്‍റെ മരണ കാരണം ഓക്സിജന്‍റെ അമിതമായ ശ്വസനം മൂലമാണെന്ന് കണക്കാക്കപ്പെടുന്നു

whatsapp

എം ആര്‍ ഐ യന്ത്രത്തിൽ കുടുങ്ങി, മുംബൈയിലെ നായർ ആശുപത്രിയിൽ ഒരാൾ മരിച്ചതിനെ തുടര്‍ന്ന്, അധികാരികള്‍ അന്വേഷണമാരംഭിച്ചു.

രാജേഷ് മാരു എന്ന 32കാരനാണ് തന്‍റെ ബന്ധുവായ രോഗിക്ക് വേണ്ടി കൂടെ എടുത്തിരുന്ന ഓക്സിജൻ സിലിണ്ടറിനൊപ്പം എം ആർ ഐ യന്ത്രത്തിൽ അകപ്പെട്ട് മരിച്ചതു. മുംബൈയിലെ നഗരസഭയാണ് നായർ ആശുപത്രിയുടെ നടത്തിപ്പുകാർ.

എം ആർ ഐ മുറിയിൽ ലോഹം കൊണ്ടുള്ള സാധനങ്ങള്‍ക്ക് വിലക്കുണ്ട്. അത് ലംഘിച്ച്, ഓക്സിജൻ സിലിണ്ടർ എന്തിനാണ് മുറിയുടെ ഉള്ളിലേക്ക് കൊണ്ടു പോയത് എന്നതിനെ കേന്ദ്രികരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

മാരുവിന്‍റെ മരണ കാരണം ഓക്സിജന്‍റെ അമിതമായ ശ്വസനം മൂലമാണെന്ന് കണക്കാക്കപ്പെടുന്നു. ഡോക്ടര്‍ സൌരഭ് ലഞ്ചിർകർ (24), വാർഡ് ബോയ് വിത്തൽ ചവാൻ (35), സുനിതാ സർവ്വേ (35) എന്നിവരെ പോലീസ് ഈ മരണത്തിനോട് അനുബന്ധിച്ച്. ഐപിസി സെക്ഷൻ 304 എ (അശ്രദ്ധ കാരണമുള്ള മരണം) പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാരു തന്‍റെ അടുത്ത ബന്ധുവായ ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിതിനുശേഷം അവരെ സഹായിക്കാന്‍ വേണ്ടി അവിടെ എത്തിയതായിരിന്നു. അവരുടെ രോഗ നിര്‍ണ്ണയത്തിനായി ഡോക്ടർമാർ നിര്‍ദ്ദേശിച്ചതാണ് എം ആർ ഐ സ്കാൻ. ഓക്സിജൻ സിലിണ്ടർ എം ആർ ഐ മുറിയിലേക്ക് കൊണ്ടു പോവാൻ വാർഡ് ബോയ് ചവാനാണത്രേ മാരുവിനോട് ആവശ്യപ്പെട്ടത്. ലോഹം കൊണ്ടുള്ള സാധനങ്ങൾ അതിനുള്ളിൽ കൊണ്ട് പോവാൻ പാടില്ല എന്ന നിയമം ഉണ്ടല്ലോ എന്നറിയച്ചപ്പോൾ അയാൾ പറഞ്ഞത് രോഗിക്ക് അതിന്‍റെ ആവിശ്യമുണ്ടാവും എന്നായിരിന്നുവത്രേ. എം ആര്‍ ഐ യുനിറ്റ് സജീവമാക്കിയിട്ടുമില്ല എന്നും അയാൾ പറഞ്ഞതായി മാരുവിന്‍റെ കൂടെ ഉണ്ടായിരുന്ന ഒരാള്‍ മൊഴി കൊടുത്തിട്ടുണ്ട്.

അതിനെത്തുടര്‍ന്ന്, മാരു സിലിണ്ടർ എം ആർ ഐ മുറിയിലേക്ക് കൊണ്ടുപോവുകയും, യന്ത്രത്തിന്‍റെ കാന്തിക ബലത്തിൽ അത് യുനിറ്റിൽ കുടുങ്ങുകയും ചെയ്തതായിട്ടാണ് അറിയുന്നത്. സിലിണ്ടർ കയ്യിലുണ്ടായിരുന്ന മാരുവും യൂനിറ്റിൽ അകപ്പെട്ടതായി അയാളുടെ കൂടെ ഉണ്ടായിരുന്ന ആള്‍ പറഞ്ഞു.

നായർ ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥൻ നടന്ന സംഭവത്തെ ഒരു ദുരന്തമായി വിശേഷിപ്പിച്ചു. “എന്താണ് പറ്റിയ തെറ്റ് എന്നത് മനസിലാക്കാൻ ഞങ്ങൾ അന്വേഷണം നടത്തികൊണ്ടിരിക്കയാണ്," അദ്ദേഹം പറഞ്ഞു.

മാരുവിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ നൽകാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തീരുമാനിച്ചിട്ടുണ്ട്. പത്ര വാര്‍ത്തകൾ പ്രകാരം രാജേഷ് മാരു അയാളുടെ കുടുംബത്തിലെ ഏക വരുമാനമുള്ള അംഗമായിരുന്നു.

Comments


Page 1 of 0