// // // */
ഈയുഗം ന്യൂസ്
January 23, 2022 Sunday 05:55:52pm
ദോഹ: അറബിയിൽ ബർദ് അൽ അസറിക് എന്നറിയപ്പെടുന്ന ഖത്തറിലെ ഏറ്റവും തണുത്ത രാതികൾ നാളെ (തിങ്കളാഴ്ച) മുതൽ തുടങ്ങുമെന്നും ഒരാഴ്ച നീണ്ടുനിൽക്കുമെന്നും ഖത്തർ കലണ്ടർ ഹൌസ് അറിയിച്ചു.
"ബർദ് അൽ അസറിക് നാളെ തിങ്കളാഴ്ച തുടങ്ങി ജനുവരി 31 തിങ്കളാഴ്ച അവസാനിക്കും. ഈ എട്ട് ദിവസങ്ങൾ ഖത്തറിലെ ഏറ്റവും തണുത്ത ദിവസങ്ങളായിട്ടാണ് കണക്കാക്കപ്പെടുന്നത്," ഖത്തർ കലണ്ടർ ഹൌസ് ഒരു പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊടും തണുപ്പാണ് ഖത്തറിൽ അനുഭവപ്പെടുന്നത്.
ശനിയാഴ്ച രാവിലെ അബു സാമ്രയിൽ മൈനസ് രണ്ട് ഡിഗ്രി താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിചിരുന്നു. ദോഹയിൽ വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് ഡിഗ്രി വരെ തണുപ്പ് രേഖപ്പെടുത്തി.
ഇന്ന് (ഞായറാഴ്ച) രാവിലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒൻപതു മുതൽ 14 ഡിഗ്രി വരെ തണുപ്പ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കാറ്റ് വീശുന്നതിനാൽ അനുഭവപ്പെടുന്ന തണുപ്പ് രേഖപ്പെടുത്തുന്ന തണുപ്പിനേക്കാൾ വളരെ കൂടുതലാണ്.