// // // */ E-yugam


ഈയുഗം ന്യൂസ്
January  23, 2022   Sunday   04:21:53pm

news



whatsapp

ദോഹ: ഖത്തറിൽ കോവിഡ് വീണ്ടും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാൾ മരണപ്പെടുകയും 2,981 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

86 വയസ്സ് പ്രായമുള്ള ഒരാളാണ് മരണപ്പെട്ടത്.

രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തി. ഇന്നലെ 4,281 പേർ രോഗമുക്തി നേടി.

പുതിയ കേസുകളിൽ 2,507 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. 474 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

ചികിത്സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 37,630 ആയി കുറഞ്ഞു.

കോവിഡ് ബാധിച്ച് 97 പേർ ഇപ്പോൾ ഐ.സി.യു വിലും 456 പേർ ആശുപത്രികളിലുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 61 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏഴ് പേരെ ഐ.സി.യു വിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,828 ഡോസ് വാക്സിൻ നൽകി.

Comments


Page 1 of 0