// // // */
ഈയുഗം ന്യൂസ്
January 22, 2022 Saturday 12:43:17pm
ദോഹ: കാലാവസ്ഥ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയ പോലെ ഖത്തർ തണുത്തു വിറച്ചു.
ശനിയാഴ്ച രാവിലെ അബു സാമ്രയിൽ മൈനസ് രണ്ട് ഡിഗ്രി താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ദോഹയിൽ ഇന്നലെ രാത്രി പന്ത്രണ്ട് ഡിഗ്രി വരെ തണുപ്പ് രേഖപ്പെടുത്തി.
അബു ഹമൂറിൽ ഇന്ന് രാവിലെ പന്ത്രണ്ട് ഡിഗ്രി തണുപ്പ് രേഖപ്പെടുത്തി.
കൊടും തണുപ്പ് മൂലം അവധിദിവസമായ വെള്ളിയാഴ്ച പലരും വീടുകളിൽ കഴിച്ചുകൂട്ടി. പലരും തങ്ങളുടെ സ്ഥലത്തെ താപനില സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
അടുത്തയാഴ്ച വരെ തണുപ്പ് തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശക്തമായ കാറ്റ് വീശിയതിനാൽ യഥാർത്ഥ തണുപ്പിനേക്കാൾ കൂടുതൽ തണുപ്പാണ് അനുഭവപ്പെട്ടത്.
ഇന്നും ശക്തമായ കാറ്റടിക്കുമെന്നും കടലിൽ തിരമാല ഉയരുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.