// // // */ E-yugam


ഈയുഗം ന്യൂസ്
January  21, 2022   Friday   03:34:12pm

news



whatsapp

ദോഹ: ഖത്തറിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 1,507 പേർക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഇവരെ പ്രോസിക്യൂഷന് കൈമാറി.

മാസ്ക് ധരിക്കാത്തതിന് 973 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 501 പേർക്കെതിരെയും മൊബൈൽ ഫോണിൽ ഏഹ്തെറാസ് ആപ്പ് ഡൌൺലോഡ് ചെയ്യാത്തതിന് 33 പേർക്കെതിരെയും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിച്ചു.

അതേസമയം ഇന്ന് 3,204 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗം ബാധിച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരും മരണപ്പെട്ടിട്ടില്ല. ഇന്നലെ 4,072 പേർ രോഗമുക്തി നേടി.

പുതിയ കേസുകളിൽ 2,772 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. 432 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

ചികിത്സയിലുള്ള മൊത്തം രോഗികളുടെ എണ്ണം വീണ്ടും 40,832 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,808 ഡോസ് വാക്സിൻ നൽകി.

Comments


Page 1 of 0