// // // */
ഈയുഗം ന്യൂസ്
January 21, 2022 Friday 12:31:06pm
ദോഹ: ഖത്തർ ലോക കപ്പ് ടിക്കറ്റ് വിൽപ്പനക്ക് ലഭിക്കുന്നത് അഭൂതപൂർവമായ പ്രതികരണം.
ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് ടിക്കറ്റ് വിൽപന തുടങ്ങി 24 മണിക്കൂറിനുള്ളിൽ 12 ലക്ഷം പേർ ടിക്കറ്റിന് അപേക്ഷിച്ചതായി അധികൃതർ അറിയിച്ചു.
ഡിസംബർ 18 ന് നടക്കുന്ന ഫൈനൽ മത്സരത്തിന് ടിക്കറ്റിനായി 140,000 പേർ അപേക്ഷിച്ചു.
ഒന്നാം ഘട്ട വിൽപ്പനയാണ് ബുധനാഴ്ച തുടങ്ങിയത്. ഫെബ്രുവരി എട്ട് വരെ അപേക്ഷിക്കാം. ലഭ്യമായ സീറ്റിനെക്കാളും കൂടുതൽ അപേക്ഷകരുള്ളത് കൊണ്ട് നറുക്കെടുപ്പിലൂടെയായിരിക്കും ടിക്കറ്റ് നൽകുക. നേരത്തെ അപേക്ഷിക്കുന്നവർക്ക് മുൻഗണന ലഭിക്കില്ല.
ഏറ്റവും കൂടുതൽ അപേക്ഷകർ ഖത്തറിൽ നിന്നാണ്. അർജന്റീന, മെക്സിക്കോ, അമേരിക്ക, ഇന്ത്യ, യു.എ.ഇ, ഇംഗ്ലണ്ട്, സൗദി അറേബ്യ, ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകർ.