// // // */ E-yugam


ഈയുഗം ന്യൂസ്
January  20, 2022   Thursday   06:33:14pm

news



whatsapp

ദോഹ: വിദേശത്തു നിന്നും നാട്ടിലെത്തുന്നവർക്ക് ഏഴ്​ ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ വേണമെന്ന ജനുവരി 7 ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെൽ ഹൈക്കോടതിയിൽ ഹർജി നൽകി.

ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനായി ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ വിഷയമുന്നയിച്ച് പ്രവാസി ലീഗൽ സെൽ കേന്ദ്ര സർക്കാരിനും കേരള മുഖ്യമന്ത്രിയ്ക്കും നിവേദനം നൽകിയിട്ടും അനുകൂലമായ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഡൽഹി ഹൈകോടതിയിൽ ഹർജി സമർപ്പിച്ചത്.

പുതിയ നിബന്ധനയനുസരിച്ച് ചുരുങ്ങിയ ദിവ​സത്തേക്ക്​ അവധിക്കെത്തുന്നവരാണ് വലിയ പ്രതിസന്ധി യിലായിരിക്കുന്നത്.ക്വാറന്‍റീൻ കഴിഞ്ഞാൽ ഉടൻ തന്നെ തിരികെയെത്തേണ്ട അവസ്ഥയാണ് ഉള്ളത്. കുടുംബത്തിലുള്ളവരുടെ മരണം, ചികിത്സ പോലുള്ള അടിയന്തര ആവശ്യങ്ങൾക്കായി വിദേശത്ത്​ നിന്ന്​ വരുന്നവർക്ക്​ ഏർപെടുത്തിയിരുന്ന എയർസുവിധയിലെ സൗകര്യവും ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ ജോലി നഷ്ടപ്പെടാനുള്ള സാധ്യത പരിഗണിച്ച് പലരും നാട്ടിലേക്കുള്ള യാത്രകൾ ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്.

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ( 14 & 21 ) തുല്യതയുടേയും, ജീവിക്കാനുള്ള അവകാശത്തിന്റേയും ലംഘനമാണ് പുതിയ നിബന്ധനകളെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ചു ഹൈകോടതിയുടെ ഇടപെടൽ വേഗത്തിൽ പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഖത്തർ കൺട്രി ഹെഡ് അബ്ദുൽ റഊഫ് കൊണ്ടോട്ടി പത്രക്കുറിപ്പിൽ അറിയിച്ചു.

Comments


Page 1 of 0