// // // */ E-yugam


ഈയുഗം ന്യൂസ്
January  20, 2022   Thursday   03:18:56pm

news



whatsapp

ദോഹ: ഖത്തറിൽ കോവിഡ് ബാധിച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാൾ മരണപ്പെടുകയും 3,294 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

85 വയസ്സ് പ്രായമുള്ള ഒരാളാണ് മരണപ്പെട്ടത്.

ഇന്നലെ 3,917 പേർ രോഗമുക്തി നേടി.

പുതിയ കേസുകളിൽ 2,934 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

ചികിത്സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 41,7004 ആയി കുറഞ്ഞു.

കോവിഡ് ബാധിച്ച് 102 പേർ ഇപ്പോൾ ഐ.സി.യു വിലും 586 പേർ ആശുപത്രികളിലുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അഞ്ചു പേരെ ഐ.സി.യു വിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29,860 ഡോസ് വാക്സിൻ നൽകി.

Comments


Page 1 of 0