// // // */ E-yugam


ഈയുഗം ന്യൂസ്
January  20, 2022   Thursday   01:18:23pm

news



whatsapp

ദോഹ: വിവിധ ഗൾഫ് രാജ്യങ്ങളിലെ ട്രാഫിക് വകുപ്പുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനെകുറിച് ആലോചിക്കുന്നതായി ഉന്നത ട്രാഫിക് വൃത്തങ്ങൾ അറിയിച്ചു.

മറ്റൊരു ജി.സി.സി രാജ്യത്ത് നടത്തുന്ന ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴ താമസിക്കുന്ന രാജ്യത്ത് നൽകാൻ ഇതുവഴിസാധിക്കുമെന്ന് ട്രാഫിക് മീഡിയ ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ കെർണൽ ജാബർ റാഷിദ് ഉദയ്‌ബ പറഞ്ഞു.

"ഇത് നടപ്പിലാക്കിയാൽ ഖത്തറിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മറ്റു ഗൾഫ് രാജ്യങ്ങളിൽ നിയമ ലംഘനം നടത്തിയാൽ അത് ഖത്തറിൽ നടത്തിയതായി കണക്കാക്കുകയും ഖത്തറിൽ പിഴയടക്കുകയും വേണം, അദ്ദേഹം പറഞ്ഞു.

ഗൾഫ് ട്രാഫിക് ഡിപ്പാർട്മെന്റുകൾ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച പത്താമത് യോഗം കഴിഞ്ഞയാഴ്ച നടന്നു. ഇതുസംബന്ധമായ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തതായും ചർച്ചയിൽ പുരോഗതിയുണ്ടായതായും റാഷിദ് ഉദയ്‌ബ പറഞ്ഞു.

അതേസമയം പദ്ധതി എന്ന് നടപ്പിലാക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Comments


Page 1 of 0