// // // */ E-yugam


ഈയുഗം ന്യൂസ്
January  19, 2022   Wednesday   05:27:44pm

news



whatsapp

ദോഹ: ഖത്തറിൽ കോവിഡ് ബാധിച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാൾ മരണപ്പെടുകയും 3,723 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

88 വയസ്സ് പ്രായമുള്ള ഒരാളാണ് മരണപ്പെട്ടത്.

രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വർധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 3,542 പേർ ഇന്നലെ രോഗമുക്തി നേടി.

പുതിയ കേസുകളിൽ 3,364 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. 359 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

ചികിത്സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 42,324 ആയി ഉയർന്നു.

കോവിഡ് ബാധിച്ച് 97 പേർ ഇപ്പോൾ ഐ.സി.യു വിലും 600 പേർ ആശുപത്രികളിലുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പത്തു പേരെ ഐ.സി.യു വിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34,773 ഡോസ് വാക്സിൻ നൽകി.

Comments


Page 1 of 0