// // // */
ഈയുഗം ന്യൂസ്
January 15, 2022 Saturday 05:07:16pm
ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,007 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
രോഗം ബാധിച് ഒരാൾ മരണപ്പെട്ടു.
രാജ്യത്ത് ഇതുവരെ 624 പേർ കോവിഡ് ബാധിച്ച് മരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പുതിയ കേസുകളിൽ നേരിയ കുറവാണ് രേഖപ്പെടുത്തുന്നത്.
പുതിയ കേസുകളിൽ 3,394 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. 613 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.
2,018 പേർ ഇന്നലെ രോഗമുക്തി നേടി. രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വർധനവാണ് രേഖപ്പെടുത്തുന്നത്.
ചികിത്സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 39,166 ആയി ഉയർന്നു.
കോവിഡ് ബാധിച്ച് 81 പേർ ഇപ്പോൾ ഐ.സി.യു വിലും 633 പേർ ആശുപത്രികളിലുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 100 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എട്ട് പേരെ ഐ.സി.യു വിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,033 ഡോസ് വാക്സിൻ നൽകി.