// // // */
ഈയുഗം ന്യൂസ്
January 15, 2022 Saturday 04:15:59pm
ദോഹ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,749 പേർക്കെതിരെ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇവരിൽ 898 പേർക്കെതിരെ മാസ്ക് ധരിക്കാത്തിനും 831 പേർക്കെതിരെ സാമൂഹിക അകലം പാലിക്കാത്തതിനും 20 പേർക്കെതിരെ ഏഹ്തെറാസ് ആപ്പ് ഡൌൺലോഡ് ചെയ്യാത്തതിനുമാണ് നടപടി.
കോവിഡ് രാജ്യത്ത് വർധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.
പോലീസ് പട്രോളിങ് ശക്തമാക്കിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.