// // // */ E-yugam


ഈയുഗം ന്യൂസ്
January  15, 2022   Saturday   03:15:32pm

news



whatsapp

ദോഹ: ദോഹയിൽ നിന്നും യുഗാണ്ടയിലേക്ക് പറക്കുകയായിരുന്ന യുഗാണ്ടൻ വനിതക്ക് ഖത്തർ അയർവേസ് ഫ്ലൈറ്റിൽ സുഖപ്രസവം.

സൗദിയിൽ ജോലി ചെയ്യുകയായിരുന്ന സ്ത്രീയാണ് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാരുടെ സഹായത്തോടെ എണ്ടബ്ബേയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വിമാനത്തിൽ പെൺകുഞ്ഞിനെ പ്രസവിച്ചത് എന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.

വിമാനത്തിലുണ്ടായിരുന്ന കനേഡിയൻ ഡോക്ടർ ഐഷാ ഖാതിബ് യുവതിക്ക് മെഡിക്കൽ സഹായം നൽകി. ഡോക്ടറുടെ സഹായത്തിന് നന്ദിരേഖപ്പെടുത്തി 'അമ്മ കുഞ്ഞിന് 'മിറക്കിൾ ആയിഷ' എന്ന് പേര് നൽകിയതായും സന്തോഷം പ്രകടിപ്പിച് ഡോക്ടർ തൻ്റെ കഴുത്തിലുണ്ടായിരുന്ന 'ആയിഷ' എന്നെഴുതിയ സ്വർണ നെക്‌ലസ് കുഞ്ഞിന് സമ്മാനിച്ചതായും റിപ്പോർട്ട് പറയുന്നു.

ദോഹയിൽ നിന്നും വിമാനം പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് ഇന്റർകോമിൽ ഡോക്ടറെ ആവശ്യമുണ്ടെന്ന അന്നൗൺസ്‌മെന്റ് വന്നത്.

വിമാനത്തിൽ ഒരു നഴ്സും ഒരു ശിശുരോഗ വിദഗ്ധനും ഉണ്ടായിരുന്നു. പ്രസവശേഷം ശിശുരോഗ വിദഗ്ധൻറെ പരിചരണവും കുഞ്ഞിന് ലഭിച്ചു. "ഭൂമിയിൽ നിന്നും 35,000 അടി ഉയരത്തിൽ നൈൽ നദിക്ക് മുകളിൽ വെച്ച് ഒരു കുഞ്ഞിനെ പ്രസവിക്കാൻ സഹായിച്ചതിൽ സന്തോഷമുണ്ട്," ഡോ: ഐഷാ ഖാതിബ് പറഞ്ഞു.

ഡിസംബർ അഞ്ചിനാണ് സംഭവം നടന്നതെങ്കിലും ടൊറോണ്ടോയിൽ കോവിഡ് ഡ്യൂട്ടിയുടെ തിരക്കിലായതിനാൽ ഈയാഴ്ചയാണ് ഡോ: ഐഷാ അത് ലോകത്തോട് വെളിപ്പെടുത്തിയത്.

കുഞ്ഞിന്റെയും അമ്മയുടെയും വിമാന ജീവനക്കാരുടെ കൂടെയുള്ള ചിത്രങ്ങളും ഡോ: ഐഷാ ട്വിറ്ററിൽ പങ്കുവെച്ചു.

news

Comments


Page 1 of 0