// // // */ E-yugam


ഈയുഗം ന്യൂസ്
January  14, 2022   Friday   05:08:39pm

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,123 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

രോഗം ബാധിച് ആരും മരണപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെ 623 പേർ കോവിഡ് ബാധിച്ച് മരിച്ചു.

പുതിയ കേസുകളിൽ 3,683 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. 440 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

1720 പേർ ഇന്നലെ രോഗമുക്തി നേടി.

ചികിത്സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 37,178 ആയി ഉയർന്നു.

കോവിഡ് ബാധിച്ച് 73 പേർ ഇപ്പോൾ ഐ.സി.യു വിലും 631 പേർ ആശുപത്രികളിലുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 126 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏഴ് പേരെ ഐ.സി.യു വിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 31,049 ഡോസ് വാക്സിൻ നൽകി.

Comments


Page 1 of 0