// // // */ E-yugam


ഈയുഗം ന്യൂസ്
January  13, 2022   Thursday   07:05:28pm

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ കോവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി.

4,187 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായും രോഗം ബാധിച്ചു രണ്ട് പേർ മരണപ്പെട്ടതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

84 വയസ്സ് പ്രായമുള്ള രണ്ട് പേരാണ് മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ 623 പേർ കോവിഡ് ബാധിച്ച് മരിച്ചു.

അതേസമയം ബുധനാഴ്ച 4,206 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്.

പുതിയ കേസുകളിൽ 3,748 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. 439 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

1123 പേർ ഇന്നലെ രോഗമുക്തി നേടി.

ചികിത്സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 34,775 ആയി ഉയർന്നു.

കോവിഡ് ബാധിച്ച് 67 പേർ ഇപ്പോൾ ഐ.സി.യു വിലും 555 പേർ ആശുപത്രികളിലുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എട്ട് പേരെ ഐ.സി.യു വിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,690 ഡോസ് വാക്സിൻ നൽകി.

Comments


Page 1 of 0