ഈയുഗം ന്യൂസ്
January  13, 2022   Thursday   03:33:50pm

news



whatsapp

ദോഹ: മുപ്പത്തിഒന്നാമത് ദോഹ അന്താരാഷ്‌ട്ര പുസ്തക മേള ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ അൽ താനി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു.

ഈ വർഷം അറബ് രാജ്യങ്ങളടക്കം 37 വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്.

വിജ്ഞാനം പ്രകാശമാണ് എന്ന തലക്കെട്ടിൽ നടക്കുന്ന ബുക്ക് ഫെയർ ജനുവരി 22 വരെ തുടരും. അമേരിക്കയാണ് ഈ വർഷം പുസ്തകമേളയിലെ മുഖ്യാതിഥി.

നിരവധി മന്ത്രിമാരും ശൈഖുമാരും അംബാസഡർമാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ശേഷം വിവിധ പ്രസാധകരുടെ സ്റ്റാളുകൾ പ്രധാനമന്ത്രി സന്ദർശിച്ചു.

പൊതുജനങ്ങളെ വായനയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് പുസ്തകമേളയുടെ ലക്ഷ്യമെന്നും 1972 ൽ ഗൾഫിൽ ആദ്യമായി പുസ്തക മേള നടത്തിയത് ഖത്തറാണെന്നും സാംസ്കാരിക മന്ത്രി ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ ഹമദ് അൽ താനി പറഞ്ഞു.

Comments


Page 1 of 0