// // // */ E-yugam


ഈയുഗം ന്യൂസ്
January  12, 2022   Wednesday   05:50:10pm

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,206 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം രോഗം ബാധിച്ചു ആരും മരണപ്പെട്ടിട്ടില്ല.

രാജ്യത്ത് ഇതുവരെ 621 പേർ കോവിഡ് ബാധിച്ച് മരിച്ചു.

പുതിയ കേസുകളിൽ 3,838 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. 368 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

963 പേർ ഇന്നലെ രോഗമുക്തി നേടി.

ചികിത്സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 31,713 ആയി ഉയർന്നു.

കോവിഡ് ബാധിച്ച് 60 പേർ ഇപ്പോൾ ഐ.സി.യു വിലും 566 പേർ ആശുപത്രികളിലുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അഞ്ചു പേരെ ഐ.സി.യു വിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,224 ഡോസ് വാക്സിൻ നൽകി.

Comments


Page 1 of 0