ഈയുഗം ന്യൂസ്
January  12, 2022   Wednesday   12:50:23pm

news



whatsapp

ദോഹ: ഓമിക്രോൺ വ്യാപകമായി പടർന്ന ബ്രിട്ടനിലും അമേരിക്കയിലും കേസുകൾ പാരമ്യത്തിൽ എത്തിയതായും കുറയാൻ തുടങ്ങുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതായും റിപ്പോർട്ട്.

ഇതോടുകൂടി മറ്റു രാജ്യങ്ങളിലും കേസുകൾ ക്രമേണ കുറയാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൗത്ത് ആഫ്രിക്കയിൽ ഒന്നരമാസം മുമ്പ് ആദ്യമായി കണ്ടെത്തിയശേഷം ഓമിക്രോൺ വകഭേദം ഭൂരിപക്ഷം ജനങ്ങളെയും ബാധിച്ചതും ഇനി വൈറസ് ബാധിക്കാൻ അധികമാളുകൾ ബാക്കിയില്ലാത്തതുമാണ് ഇതിനു കാരണമെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടി.

"ഓമിക്രോൺ പടർന്ന അതേ സ്പീഡിൽ തന്നെ അത് താഴേക്ക് വരും," വാഷിങ്ടൺ യൂണിവേഴ്സിറ്റി ഹെൽത്ത് പ്രൊഫസർ അലി മോക്‌ഡാഡ് പറഞ്ഞു. വാഷിംഗ്‌ടൺ യൂണിവേഴ്സിറ്റിയുടെ കണക്കുകൾ പ്രകാരം അമേരിക്കയിൽ ജനുവരി 19 ന് പുതിയ രോഗബാധ 12 ലക്ഷം കേസുകൾ എത്തുകയും ശേഷം കുത്തനെ താഴാൻ തുടങ്ങുകയും ചെയ്യും. രോഗം ബാധിക്കാൻ സാധ്യതയുള്ള എല്ലാവർക്കും വൈറസ് ലഭിച്ചു എന്നതാണ് ഇതിന് കാരണം.

ബ്രിട്ടനിൽ അതേസമയം ഓമിക്രോൺ കേസുകൾ കുറഞ്ഞു തുടങ്ങി. കഴിഞ്ഞയാഴ്ച ദിവസേനയുള്ള ഏകദേശം രണ്ട് ലക്ഷം കേസുകളിൽ നിന്നും ഇപ്പോൾ ഒന്നര ലക്ഷത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

എന്നിരുന്നാലും ഇനിയും ധാരാളം ആളുകൾക്ക് രോഗം ബാധിക്കും.

കൊറോണ വൈറസിന്റെ അടുത്ത വകഭേദം എങ്ങനെയായിരിക്കുമെന്ന് ആലോചിക്കുകയാണ് ഇപ്പോൾ വിദഗ്ദ്ധർ.

Comments


Page 1 of 0