ഈയുഗം ന്യൂസ്
January  11, 2022   Tuesday   06:14:44pm

news



whatsapp

ദോഹ: അതിവേഗം പടരുന്ന ഓമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള വാക്സിൻ മാർച്ചിൽ പുറത്തിറങ്ങുമെന്നും ഇതിൻറെ നിർമാണം തുടങ്ങിയതായും ഫൈസർ അറിയിച്ചു.

"ഓമിക്രോൺ വാക്സിൻ നിർമാണം തുടങ്ങിക്കഴിഞ്ഞു. മറ്റു വകഭേദങ്ങളെ പ്രതിരോധിക്കാനും ഈ വാക്സിന് സാധിക്കും," ഫൈസർ സി.ഇ.ഓ ആൽബർട്ട് ബൗർല ഒരു അമേരിക്കൻ ചാനലുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

പല രാജ്യങ്ങളും ബൂസ്റ്റർ ഡോസ് നൽകുന്നതിനാൽ ഓമിക്രോൺ വാക്സിൻ എങ്ങിനെ ഉപയോഗിക്കുമെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം ഒന്നര മുതൽ രണ്ട് മാസത്തിനുള്ളിൽ യൂറോപ്പിലെ പകുതിയിലധികം പേർക്കും ഓമിക്രോൺ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

Comments


Page 1 of 0