ഈയുഗം ന്യൂസ്
January  11, 2022   Tuesday   03:59:27pm

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,169 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായും രോഗം ബാധിച്ചു രണ്ട് പേർ മരണപ്പെട്ടതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

57 ഉം 91 ഉം വയസ്സ് പ്രായമുള്ളവരാണ് മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ 621 പേർ കോവിഡ് ബാധിച്ച് മരിച്ചു.

പുതിയ കേസുകളിൽ 3,573 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. 596 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

828 പേർ ഇന്നലെ രോഗമുക്തി നേടി.

ചികിത്സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 28,470 ആയി ഉയർന്നു.

കോവിഡ് ബാധിച്ച് 57 പേർ ഇപ്പോൾ ഐ.സി.യു വിലും 539 പേർ ആശുപത്രികളിലുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏഴ് പേരെ ഐ.സി.യു വിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,460 ഡോസ് വാക്സിൻ നൽകി.

Comments


Page 1 of 0