// // // */ E-yugam


ഈയുഗം ന്യൂസ്
January  10, 2022   Monday   04:12:43pm

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,878 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായും രോഗം ബാധിച്ചു 64 വയസ്സുള്ള ഒരാൾ മരണപ്പെട്ടതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

പുതിയ കേസുകളിൽ 3,335 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. 543 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

രാജ്യത്ത് ഇതുവരെ 619 പേർ കോവിഡ് ബാധിച്ച് മരിച്ചു.

714 പേർ ഇന്നലെ രോഗമുക്തി നേടി.

ചികിത്സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 12,881 ആയി ഉയർന്നു.

കോവിഡ് ബാധിച്ച് 51 പേർ ഇപ്പോൾ ഐ.സി.യു വിലും 553 പേർ ആശുപത്രികളിലുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 68 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏഴ് പേരെ ഐ.സി.യു വിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,583 ഡോസ് വാക്സിൻ നൽകി.

Comments


Page 1 of 0