// // // */
ഈയുഗം ന്യൂസ്
January 09, 2022 Sunday 06:24:20pm
ദോഹ: ഓമിക്രോൺ ബാധിച്ച ഒരാളിൽ നിന്നും നാൽപ്പതിലധികം പേർക്ക് വരെ രോഗം പടരാൻ സാധ്യതയുണ്ടെന്ന് സിദ്ര മെഡിസിൻ ഇമ്മ്യുണോളജി വിഭാഗം തലവൻ ഡോ: മഹ്ദി അൽ അദ്‌ലി പ്രസ്താവിച്ചു.
"കോവിഡിന്റെ തുടക്കത്തിൽ ഒരാളിൽ നിന്ന് മൂന്ന് പേർക്ക് വരെയാണ് രോഗം പടർന്നിരുന്നത്. ഡെൽറ്റ വകഭേദം വന്നപ്പോൾ അത് ഒൻപത് പേരായി. ഇപ്പോൾ ഓമിക്രോൺ വന്നപ്പോൾ അത് നാല്പതായി," അദ്ദേഹം പറഞ്ഞു.
പുതിയ വകഭേദങ്ങളിൽ നിന്നും രക്ഷ നേടാൻ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും ഡോ: മഹ്ദി അൽ അദ്‌ലി പറഞ്ഞു.
അതേസമയം ഇന്ന് ഖത്തറിൽ 3,689 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.