// // // */
ഈയുഗം ന്യൂസ്
January 09, 2022 Sunday 01:35:15pm
ദോഹ: ഇമെയിൽ വഴിയും വാട്ട്സ് ആപ്പ് വഴിയും ഡോക്ടർമാർ നൽകുന്ന പ്രിസ്ക്രിപ്ഷൻ സ്വീകരിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം രാജ്യത്തെ ഫാർമസികൾക്ക് താൽക്കാലികമായി നിർദേശം നൽകി.
രാജ്യത്ത് വർധിച്ചുവരുന്ന കോവിഡ് സാഹചര്യം കണക്കിലെടുത്താണു തീരുമാനം.
അതേസമയം പ്രിസ്ക്രിപ്ഷനിൽ തീയ്യതി, ഡോക്ടറുടെ ലൈസൻസ് നമ്പർ, രോഗിയുടെ ഫോൺ നമ്പർ തുടങ്ങിയ എല്ലാ വിവരങ്ങളും അടങ്ങിയിരിക്കണം.
ഒരാഴ്ച മാത്രമായിരിക്കും പ്രിസ്ക്രിപ്ഷനുകളുടെ കാലാവധി.