// // // */
ഈയുഗം ന്യൂസ്
January 08, 2022 Saturday 12:33:35pm
ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ പുസ്തക രചയിതാക്കളുടെ സംഘടനയായ ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറത്തിന്റെ (ഖിയാഫ് ) ലോഗോ പ്രകാശനം ചെയ്തു.
ഖിയാഫ് പ്രസിഡണ്ട് ഡോ. സാബു. കെ.സി, 98.6 എഫ്. എം. റേഡിയോ മലയാളം CEO അൻവർ ഹുസൈൻ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.
ഖിയാഫ് ലോഞ്ചിങ് പ്രോഗ്രാമിന്റെ മുന്നോടിയായി നടന്ന ലോഗോ പ്രകാശന ചടങ്ങിൽ ഖിയാഫ് ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ, ലോഞ്ചിങ് പ്രോഗ്രാം ജനറൽ കൺവീനർ തൻസീം കുറ്റ്യാടി, എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസാർ അരിമ്പ്ര, അഷ്‌റഫ് മടിയേരി, റേഡിയോ മലയാളം RJ രതീഷ് എന്നിവരും സന്നിഹിതരായിരുന്നു. പ്രമുഖ എഴുത്തുകാരൻ പി. കെ. പാറക്കടവ് ഓൺലൈനായി ആശംസകൾ നേർന്ന് സംസാരിച്ചു.
ഖിയാഫ് ലോഞ്ചിങ് പ്രോഗ്രാമിൽ ഖത്തറിലെയും ഇന്ത്യയിലെയും പ്രമുഖർ പങ്കെടുക്കും. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ മാസ്റ്ററും സംഘടനയുടെ ലോഞ്ചിങ് ഖത്തർ ഓതേർസ് ഫോറം പ്രസിഡന്റ് മറിയം യാസീൻ അൽ ഹമ്മാദിയും നിർവഹിക്കും.
അഞ്ചു പുസ്തകങ്ങളുടെ പ്രകാശനവും പുരസ്കാര ജേതാക്കളെ ആദരിക്കൽ ചടങ്ങും കലാപരിപാടികളും ലോഞ്ചിങ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രോഗ്രാം തീയതിയും വിശദവിവരങ്ങളും പിന്നീട് പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.