// // // */
ഈയുഗം ന്യൂസ്
December 30, 2021 Thursday 09:40:21am
ദോഹ: ഖത്തറിലെ ഏറ്റവും വലിയ മലയാളി ഫേസ് ബുക്ക് കൂട്ടായ്മ ഒരു ലക്ഷത്തി അമ്പതിനായിരം അംഗങ്ങൾ എത്തിയതിന്റെ ആഘോഷം മുഗളിന സംഗം റെസ്റ്റാറ്റാന്റിൽ വെച് അബ്ദുൽ റഊഫ് കൊണ്ടോട്ടി ഉത്ഘാടനം ചെയ്തു.
സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് ഹമീദ് മുഖ്യാഥിതി ആയിരുന്നു. ഖത്തർ മലയാളീസ് @150k പോസ്റ്റർ ഷറഫ് ഹമീദ് പ്രകാശനം ചെയ്തു .സോഷ്യൽ മീഡിയയിൽ കൂടുതൽ സൂക്ഷ്മതയോടു കൂടി ഇടപെടണമെനും അദ്ദേഹം അഭിപ്രായപ്പെട്ടു
നംഷീർ ബഡെരി സ്വാഗതം പറഞ്ഞ ചടങ്ങിൽ മീഡിയൺവൺ റിപ്പോർട്ടർ പി.സി സൈഫുദ്ധീൻ ആശംസകൾ നേർന്നു.
അഡ്മിൻ ബിലാൽ കെ.ടി അധ്യക്ഷത വഹിച്ചു ബിജു സ്കറിയ മുഖ്യപ്രഭാഷണം നടത്തുകയും അർഷാദ് നന്ദിയും പറഞ്ഞു
ഷബീർ, പ്രിൻസ്, സഹദ്, അമീൻ കൊടിയത്തൂർ, നൗഫൽ കട്ടുപ്പാറ, അലി അക്ബർ, സവാദ്, അജ്മൽ എന്നിവർ സംബന്ധിച്ചു.