// // // */
ഈയുഗം ന്യൂസ്
December 13, 2021 Monday 10:25:57am
ദോഹ: ജി.സി.സി യിലെ ആദ്യത്തെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് *നഴ്സസ് സ്പോർട്സ് ഫിയസ്റ്റ 2021-22* വിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ നഴ്സുമാർക്കായി സംഘപിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിന് അബുഹമർ ക്യാമ്ബ്രിഡ്ജ് സ്കൂളിൽ സമാപനം.
വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നായി 40 ഓളം ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ മെൻസ് ഡബിൾസ് വിഭാഗത്തിൽ രജിൻ-റോണി സഖ്യം ജേതാക്കളും ശബ്ബീർ ഖാൻ-രഞ്ജിത്ത് സഖ്യം റണ്ണേഴ്സും ആയി.
വിമൻസ് ഡബിൾസ് വിഭാഗത്തിൽ റിൻസി-ആശ്ന സഖ്യം ജേതാക്കളും പ്രസീത-മേനക സഖ്യം റണ്ണേഴ്സും ആയി.
മെൻസ് സിംഗിൾസ് വിഭാഗത്തിൽ ജയ്ന്റോ ജേതാവും സൈമൺ റണ്ണേഴ്സും ആയപ്പോൾ വിമൻസ് സിംഗിൾസ് വിഭാഗത്തിൽ പ്രസീത ജേതാവും ആശ്ന റണ്ണേഴ്സും ആയി.
യുണീഖ് പാട്രണും വിഷൻ ഗ്രൂപ്പ് എംഡി യുമായ നൗഫൽ NM ഉം ക്യാനട ഇന്ത്യൻ നഴ്സിംഗ് കമ്മ്യൂണിറ്റി പ്രധിനിധി ജിതിൻ ലോഹിയും ചേർന്ന് ഉത്ഘാടനം നിർവഹിച്ചു.
IBPC പ്രസിഡന്റ് സിയാദ് ഉസ്മാൻ, സെക്രട്ടറി സാബിത് സഹീർ, അഡ്വ: ജാഫർ ഖാൻ, ICC പ്രധിനിധി ബോബൻ തുടങ്ങി ഇന്ത്യൻ എംബസിയുടെ കീഴിൽ ഉള്ള വിവിധ അപക്സ് ബോഡി പ്രതിനിധികളും മറ്റ് കമ്മ്യൂണിറ്റി ലീഡേഴ്സും ചേർന്ന് വിജയികളെ ആദരിച്ചു.
ഖത്തറിലെ ബാഡ്മിന്റൺ റഫറിമാരിൽ പ്രഗത്ഭരായ സുധീർ ഷേണായിയും നന്ദനനും ചേർന്ന് മത്സരങ്ങൾ നിയന്ത്രിച്ചു.
പങ്കെടുത്ത എല്ലാവർക്കും നന്ദിയും ഇന്ത്യൻ നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ കായിക മികവിനായി ഇത്തരം സ്പോർട്സ് ഇവന്റുകൾ തുടർന്നും സംഘടിപ്പിക്കുമെന്നും കായിക വിഭാഗം തലവൻ നിസാർ ചെറുവത്ത് പറഞ്ഞു.