ഈയുഗം ന്യൂസ്
December  04, 2021   Saturday   08:51:28am

news



whatsapp

ന്യൂ ഡൽഹി: കോവിഡ് മൂലം വിദേശ രാജ്യങ്ങളിൽ ഇതുവരെ 4,048 ഇന്ത്യക്കാർ മരണപ്പെട്ടതായും ഗൾഫിൽ ഏറ്റവും കുറവ് മരണം രേഖപ്പെടുത്തിയത് ഖത്തറിലാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

109 ഇന്ത്യക്കാരാണ് കോവിഡ് ബാധിച് ഖത്തറിൽ മരിച്ചത്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഗൾഫിൽ മരണപ്പെട്ടത് സൗദി അറേബ്യയിലാണ് -- 1,154 പേർ.

യൂ.എ.ഇ യിൽ 894 ഇന്ത്യക്കാരും കുവൈത്തിൽ 668 പേരും ഒമാനിൽ 551 പേരും ബഹ്‌റൈനിൽ 200 പേരും കോവിഡ് ബാധിച് മരിച്ചു. നേപ്പാളിൽ 43 ഇന്ത്യക്കാരും നൈജീരിയയിൽ 34 പേരും മരിച്ചു. 75 ലോകരാജ്യങ്ങളിൽ ഈ മഹാമാരി മൂലം ഇന്ത്യക്കാർ മരണപ്പെട്ടു.

പാർലമെൻറിൽ നൽകിയ മറുപടിയിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

Comments


Page 1 of 0