// // // */
ഈയുഗം ന്യൂസ്
December 02, 2021 Thursday 11:45:27am
ദോഹ: ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം.
രാജ്യത്തിന്റെ ട്രാവല്‍ ആന്‍ഡ് റിട്ടേണ്‍ പോളിസിയില്‍ ഉള്‍പ്പെടുത്തിയ കോവാക്സിനെ കോവിഡിനെതിരേയുള്ള വാക്സിനുകളുടെ പട്ടികയില്‍ ചേര്‍ത്തു.
അംഗീകാരം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. സിനോഫാം, സിനോവാക്, സ്പുട്നിക് എന്നിവയ്ക്കൊപ്പം കോവാക്സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ ഖത്തറിലേക്ക് യാത്ര ചെയ്യാം.
രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷമാണ് യാത്ര ചെയ്യാനുള്ള അനുമതി. യാത്രക്കാര്‍ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സീറോളജി ആന്റിബോഡി പരിശോധന നടത്തണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.