// // // */ E-yugam


ഈയുഗം ന്യൂസ്
December  02, 2021   Thursday   09:06:39am

news



whatsapp

ദുബായ്: യു.എ.ഇ യിൽ ഓമിക്രോൺ വകഭേദത്തിൻ്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതായി എമിരേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഓമിക്രോൺ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമാണ് യു.എ.ഇ.

ഇന്നലെ സൗദിയിലും ഓമിക്രോൺ കേസ് കണ്ടെത്തിയിരുന്നു.

ഒരു ആഫ്രിക്കൻ രാജ്യത്തുനിന്നും യാത്ര ചെയ്തു യു.എ.ഇ യിലെത്തിയ രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ച ആഫ്രിക്കൻ യുവതിയിലാണ് ഓമിക്രോൺ കണ്ടെത്തിയത്.

ഇവരെയും ഇവരുമായി സമ്പർക്കം പുലർത്തിയ മറ്റുള്ളവരെയും മാറ്റിപാർപ്പിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം ഓമിക്രോൺ കൂടുതൽ ലോകരാജ്യങ്ങളിൽ ഭീതി പടർത്തി.

വകഭേദത്തെ ആദ്യമായി തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിൽ കേസുകളുടെ എണ്ണം അഭൂതപൂർവ്വമായി വർധിച്ചതായും രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഈ വകഭേദത്തിൽ പെട്ടവരായി മാറിയെന്നും അധികൃതർ അറിയിച്ചു.

അമേരിക്കയിലും സൗത്ത് കൊറിയയിലും പുതിയ വകഭേദം കണ്ടെത്തി.

Comments


Page 1 of 0