// // // */
ഈയുഗം ന്യൂസ്
November 30, 2021 Tuesday 02:11:57pm
ദോഹ: ഡിസംബർ മാസത്തേക്കുള്ള ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു.
ഡീസൽ, പെട്രോൾ വിലയിൽ മാറ്റമില്ലെന്നും നവംബർ മാസത്തെ അതേ വില തുടരുമെന്നും കമ്പനി അറിയിച്ചു.
സൂപ്പർ പെട്രോളിന് ലിറ്ററിന് 2.10 റിയാലും പ്രീമിയം പെട്രോളിന് ലിറ്ററിന് രണ്ട് റിയാലും ഡീസലിന് ലിറ്ററിന് 2.05 റിയാലും ആയി തുടരും.
കോവിഡിന്റെ ഓമിക്രോൺ വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഇടിഞ്ഞതാണ് വില വർധിപ്പിക്കാതിരിക്കാൻ കാരണം.