// // // */ E-yugam


ഈയുഗം ന്യൂസ്
November  29, 2021   Monday   09:11:40am

news



whatsapp

ദോഹ: കോവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോൺ ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.

"എല്ലാ കേസുകളും ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പക്ഷെ ഇതുവരെ ഓമിക്രോൺ രാജ്യത്ത് കണ്ടെത്തിയിട്ടില്ല," ആരോഗ്യ മന്ത്രാലയത്തിലെ സാംക്രമിക രോഗ വിഭാഗം ഡയറക്ടർ ഡോ: ഹമദ് അൽ റുമൈഹി അൽ റയാൻ ടി.വി യുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

പുതിയ വകഭേദം ശക്തവും പെട്ടെന്ന് പടരുന്നതുമാണെന്നാണ് പ്രാഥമിക വിവരമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ ലോകത്ത്‌ പത്തു രാജ്യങ്ങളിൽ ഓമിക്രോൺ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ ഉയർന്ന വാക്‌സിനേഷൻ നിരക്ക് കാരണം ഖത്തറിൽ സ്ഥിതി സ്റ്റേബിൾ ആണ്. ബൂസ്റ്റർ ഡോസ് ലഭിക്കുന്നതോടെ രോഗപ്രതിരോധ ശേഷി വർധിക്കും, അദ്ദേഹം പറഞ്ഞു.

Comments


Page 1 of 0