ഈയുഗം ന്യൂസ്
November  25, 2021   Thursday   03:49:08pm

newswhatsapp

ദോഹ: ഖത്തറിലേക്ക് കടത്തുകയായിരുന്ന നിരോധിത മയക്കുമരുന്ന് ഗുളിക ശേഖരം കസ്റ്റംസ് വകുപ്പ് പിടിച്ചു. അല്‍ റുവൈസ് തുറമുഖത്ത് ഫ്രിഡ്ജുമായെത്തിയ ട്രക്കില്‍ നിന്നാണ് 7,330 നിരോധിത ക്യാപ്റ്റഗണ്‍ മയക്കുമരുന്ന് ഗുളികകള്‍ പിടികൂടിയത്.

പിടികൂടിയ ഗുളികളുടെ ചിത്രങ്ങള്‍ കസ്റ്റംസ് വകുപ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു. രാജ്യത്തേക്ക് അനധികൃതമായി മയക്കുമരുന്ന് ഉള്‍പ്പടെയുള്ള വസ്തുക്കള്‍ കടത്തുന്നതിനെതിരെ കസ്റ്റംസ് അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി.

കള്ളക്കടത്ത് തടയാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നൂതനമായ ഉപകരണങ്ങളും കള്ളക്കടത്തുകാരുടെ പുതിയ രീതികളെക്കുറിച്ച് അറിയാനും അവരുടെ ശരീരഭാഷ വായിക്കുന്നതിനുമായി തുടര്‍ച്ചയായ പരിശീലനവും നല്‍കുന്നുണ്ടെന്നു അധികൃതര്‍ അറിയിച്ചു.

Comments


Page 1 of 0