ഈയുഗം ന്യൂസ്
November  25, 2021   Thursday   11:29:52am

newswhatsapp

ദോഹ: രാജ്യത്ത് കോവിഡ് ബൂസ്റ്ററിൻ്റെ 70,000 ഡോസുകൾ നൽകിയതായി ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്‌ലമാനി അറിയിച്ചു.

ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ചവർക്ക് നിലവിൽ ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഖത്തറിലെ ഒരു ചാനലിനോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

കോവിഡിൻ്റെ തുടക്കം മുതൽ ആളുകൾക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ ഞങ്ങൾ സുതാര്യമായാണ് പ്രവർത്തിക്കുന്നത്. ബൂസ്റ്റർ ഡോസ് എടുത്ത കാരണത്താൽ ആരുമിത് വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ മരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കോവിഡിനെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങളുടെ ഏക ഉറവിടം ആരോഗ്യ മന്ത്രാലയമാണ്. അതിനാൽ ആരോഗ്യ സംബന്ധിയായ വിവരങ്ങളും അറിയിപ്പുകൾക്കും അതിനെ മാത്രം ആളുകൾ വിശ്വസിക്കണം. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കിംവദന്തികളെ ആശ്രയിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്‌സിന്റെ രണ്ടാം ഡോസ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ശരീരത്തിലെ ആന്റിബോഡികളുടെ സാന്നിധ്യം കുറയുന്നതായി ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഖത്തർ ബൂസ്റ്റർ ഡോസുകൾ അംഗീകരിച്ചിട്ടുണ്ട്.

പൂർണമായി വാക്സിനേഷൻ എടുത്ത ചില ആളുകളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ വാക്സിനേഷൻ എടുക്കാത്തവരെപ്പോലെ അവർക്ക് ഗുരുതര പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. അതിനാൽ മൂന്നാമത്തെ ഡോസ് എടുക്കാൻ ഞങ്ങൾ ജനങ്ങളോട് അഭ്യർഥിക്കുന്നു. ഇത് അവരിൽ കൂടുതൽ ആന്റിബോഡികൾ വികസിപ്പിക്കുമെന്നും അൽ മസ്‌ലമാനി കൂട്ടിച്ചേർത്തു.

Comments


Page 1 of 0