// // // */ E-yugam


ഈയുഗം ന്യൂസ്
November  24, 2021   Wednesday   06:20:35pm

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 143 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 158 പേർ രോഗമുക്തി നേടി.

ചികിത്സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 1,861 ആയി കുറഞ്ഞു.

രാജ്യത്ത് ഇതുവരെ 611 പേർ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരും മരണപ്പെട്ടിട്ടില്ല.

പുതിയ 143 കേസുകളിൽ 138 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

കോവിഡ് ബാധിച്ച് 13 പേർ ഇപ്പോൾ ഐ.സി.യു വിലും 93 പേർ ആശുപത്രികളിലുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,248 ഡോസ് വാക്സിൻ നൽകി.

Comments


Page 1 of 0