// // // */
ഈയുഗം ന്യൂസ്
November 20, 2021 Saturday 06:13:10pm
ദോഹ: തൃശൂർ ജില്ലാ സൗഹൃദ വേദിയും സാമ്പത്തിക നിക്ഷേപക സ്ഥാപനവുമായ ജിയോജിത്തുമായി സഹകരിച്ച് കൊണ്ട് അംഗങ്ങൾക്കിടയിൽ സമ്പാദ്യശീലം വർദ്ധിപ്പിക്കാനുഉദ്ദേശിച്ച് നടപ്പിലാക്കിയ നിക്ഷേപ പദ്ധതിയുടെ ഔദ്യോഗികമായ ഉൽഘാടനം വ്യാഴാഴ്ച്ച ടാക്ക് ഖത്തർ ഹാളിലും ഓൺലൈൻ സൂമിലുമായി നടന്നു.
തൃശൂർ ജില്ലാ സൗഹൃദ വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ നിക്ഷേപ പദ്ധതിയുടേയും ആദ്യ നിക്ഷേപത്തിന്റെയും ഉൽഘാടനം നിർവഹിച്ചു. 200 ഓളം പേർ പദ്ധതിയിൽ ചേരുകയും ആദ്യം ചേർന്ന 50 പേർ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്തു.
സൗഹൃദവേദിയുടെ സാന്ത്വനം പദ്ധതി ചെയർമാനും സ്കീം കോർഡിനേറ്ററുമായ മുഹമ്മദ് ഇസ്മയിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീനിവാസൻ, വേദി ട്രഷററർ പ്രമോദ് മൂന്നിനി എന്നിവർ സംസാരിച്ചു.
ജിയോജിത്ത് അസോസിയേറ്റഡ് ഡയറക്ടർ R G രഞ്ജിത്ത്, ജിയോജിത്ത് തൃശൂർ ബ്രാഞ്ച് മാനേജർ കെ. രഞ്ജിത്ത് എന്നിവർ വിവിധ നിക്ഷേപ സാധ്യതയുള്ള പദ്ധതികളെകുറിച്ച് അംഗങ്ങൾക്കായി വിശദീകരിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യു. ജിയോജിത്ത് കേരള ഹെഡ് ശബരീഷ്, വേദി ഫിനാൻഷ്യൽ കൺട്രോളറും ഇൻവെസ്റ്റ്മെൻറ് സ്കീം കോർഡിനേറ്റർ പി.കെ. ഇസ്മയിൽ,സി.സി.ഭാരവാഹികൾ, സെക്ടർ/സബ് കമ്മിറ്റിചെയർമാന്മാർ എന്നിവർ സന്നിഹിതനായിരുന്നു.
പിന്നീട് നടന്ന അംഗങ്ങളുടെ സംശയങ്ങൾക്ക് ജിയോജിത്തിന്റെ പ്രതിനിധികൾ മറുപടി നൽകുകയും ചെയ്തു. തൃശൂർ ജില്ലാ സൗഹൃദ വേദി കാരുണ്യം പദ്ധതി വൈസ് ചെയർമാനും, സ്കീം കോർഡിനേറ്ററുമായ ജയാനന്ദൻ നന്ദി പറഞ്ഞ യോഗത്തിന് വേദി വൈസ് പ്രസിഡണ്ട് മുഹമ്മദ് റാഫി, മീഡിയ കോർഡിനേറ്റർ അബ്ദുൾ റസാക്ക്, ഭവന പദ്ധതി കൺവീനർ സജീഷ് എന്നിവർ സൂം ഓൺലൈൻ, സോഷ്യൽ മീഡിയ വിഭാഗങ്ങൾ നിയന്ത്രിക്കുകയും ചെയ്തു.
സൗഹൃദവേദി അംഗങ്ങൾക്ക് സാമ്പത്തിക സ്വയം പര്യാപ്തത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ അതിവേഗം പുരോഗമിക്കുകയാണ് എന്നും ഭാരവാഹികൾ അറിയിച്ചു.