// // // */
ഈയുഗം ന്യൂസ്
November 14, 2021 Sunday 07:34:12pm
ദോഹ: രണ്ടര വയസ്സ് പ്രായത്തിൽ ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, ബ്രിട്ടീഷ് വേൾഡ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എന്നീ റെക്കോഡുകൾ നേടിയ ലഹൻ ലത്തീഫിനെയും, ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഖത്തർ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഖത്തർ ഇൻകാസ് പാലക്കാട് ചാപ്റ്റർ പ്രിസിഡൻറ് അബ്ദുൽ മജീദിനെയും ഇൻകാസ് ഖത്തർ പാലക്കാട് ചാപ്റ്റർ ആദരിച്ചു.
അനുമോദന സദസ്സിന് ശേഷം ജില്ലാ കമ്മറ്റിയുടെ പ്രതിമാസ പ്രവർത്തക സമിതി യോഗവും ചേർന്നു. യോഗത്തിൽ അബ്ദുൽ മജീദ് അധ്യക്ഷനായി. മുഹമ്മദ് റുബീഷ് സ്വാഗതവും ലത്തീഫ് കല്ലായി നന്ദിയും പറഞ്ഞു.
ബുക്കാർ കൂറ്റനാട്, ജിൻസ് ജോസ്, താഹിർ, മൊയ്തീൻ ഷാ, ഷാഫി, നൗഫൽ, സൈഫു തുടങ്ങിയവർ സംസാരിച്ചു.