// // // */
ഈയുഗം ന്യൂസ്
November 14, 2021 Sunday 03:19:39pm
ദോഹ :ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെയും നോബിൾ ഇന്റർനാഷണൽ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഖത്തറിലെ ഏറ്റവും വലിയ ഇന്റർ സ്കൂൾ ചെസ് ടൂർണമെന്റിൽ വിജയികളായവർക്കും ചാമ്പ്യൻഷിപ്പ് നേടിയ സ്കൂളുകൾക്കുമുള്ള സമ്മാനദാനം നിർവ്വഹിച്ചു.
നോബിൾ സ്കൂൾ പ്രിൻസിപ്പൽ ഷിബു അബ്ദുൾ റഷീദ് സ്വാഗതം ആശംസിച്ച പുരസ്കാരവേദിയിൽ ദോഹ, ഇന്ത്യൻ എംബസിയുടെ പ്രഥമ സെക്രട്ടറി സച്ചിൻ ദിനകർ ശംഖ്പാൽ മുഖ്യ അതിഥിയായെത്തി ഉത്ഘാടനം നിർവഹിച്ചു.
സ്കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യു അധ്യക്ഷനായിരുന്നു. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ. മോഹൻതോമസ് ആശംസാപ്രസംഗം നിർവഹിച്ചു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ റോബിൻ കെ ജോസ് നന്ദി പ്രകാശിപ്പിച്ചു.
ഖത്തറിലെ 17 സി ബി എസ് ഇ സ്കൂളുകളിൽ നിന്നായി മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർഥികൾ നോബിൾ സ്കൂൾ ജനറൽ സെക്രട്ടറി ബഷീർ കെ പി, സ്കൂൾ അക്കാദമിക് ഡയറക്ടർ മുനീർ അഹമ്മദ് എന്നിവരിൽ നിന്നും ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
ചാമ്പ്യൻഷിപ് നേടിയ ഭവൻസ് പബ്ലിക് സ്കൂൾ സച്ചിൻ ദിനകർ ശംഖ്പാലി ൽ നിന്നും ഫസ്റ്റ് റണ്ണർ അപ് കരസ്ഥമാക്കിയ ഡി പി എസ് മോഡേൺ ഇന്ത്യൻ സ്കൂൾ ഡോ. മോഹൻ തോമസിൽ നിന്നും സെക്കന്റ് റണ്ണർ അപ് കരസ്ഥമാക്കിയ പേൾ മോഡേൺ സ്കൂൾ നോബിൾ സ്കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യു വിൽ നിന്നും ട്രോഫികൾ ഏറ്റുവാങ്ങി.
ഇരുന്നൂറിലധികം വിദ്യാർഥികൾ മത്സരിച്ച ചെസ്സ് ടൂർണമെന്റിന് നോബിൾ സ്കൂൾ കായികവിഭാഗം മേധാവി സരിൽ എൻ. ആർ ആണ് നേതൃത്വം നൽകിയത്.
ചടങ്ങിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ (അക്കാദമിക്) ജയ്മോൻ ജോയ്, സ്കൂൾ ഹെഡ് ഓഫ് സെക്ഷൻസ് ഷിഹാബുദ്ധീൻ, നിസാർ, സ്കൂൾ സി സി എ കോർഡിനേറ്റർ മുഹമ്മദ് ഹസ്സൻ എന്നിവർ സന്നിഹിതരായിരുന്നു.