ഈയുഗം ന്യൂസ്
November  04, 2021   Thursday   02:52:02pm

news



whatsapp

ദോഹ: ഖത്തറിലെ പ്രമുഖ വിദ്യാലയമായ ഡി.പി. എസ്. മൊണാർക്കിൽ അറുപത്തിയഞ്ചാമത് കേരളപ്പിറവി ദിനം ആഘോഷിച്ചു.

പ്രിൻസിപ്പൽ മീനൽ ബക്ഷി മലയാളികളായ വിദ്യാർത്ഥികൾക്ക് ആശംസ നേർന്നു. ആഘോഷത്തിൻ്റെ ഭാഗമായി വിദ്യാലയത്തിൻ്റെ പ്രൈമറി - സെക്കൻ്ററി വിഭാഗങ്ങളിൽ വിവിധ തരത്തിലുള്ള മത്സര പരിപാടികൾ സംഘടിപ്പിച്ചു.

പ്രൈമറിതലത്തിലെ കുട്ടികൾ കോവിഡ് കാലത്തിനുശേഷം ആദ്യമായി സ്കൂൾ ഓഡിറ്റോറിയമായ "മൾട്ടി പർപ്പസ് ഹോളിൽ " കേരള സാംസ്കാര തനിമയോതുന്ന വിവിധ പരിപാടികൾ അവതരിപ്പിച്ചു. വിജയികൾക്ക് പ്രിൻസിപ്പൽ സമ്മാനവിതരണം നടത്തി.

ഹെഡ്മിസ്ട്രസ്, കോർഡിനേറ്റർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Comments


Page 1 of 0