// // // */
ഈയുഗം ന്യൂസ്
November 04, 2021 Thursday 02:25:49pm
ദോഹ: ഖത്തർ കെ.എം.സി.സി ഏറനാട് മണ്ഡലം സംഘടിപ്പിക്കുന്ന ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് *CALLED TO LEAD* തുമാമ കെ എം സി സി ഹാളിൽ നാളെ (നവംബർ 5ന്) ഉച്ചക്ക് 12 മണി മുതൽ ആരംഭിക്കും.
ഷരീഫ് മേമുണ്ട മുഖ്യ പ്രഭാഷണം നിർവഹിക്കും. ഖത്തർ കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ്. എ. എം ബഷീര്‍, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അക്ബർ വെങ്ങശ്ശേരി എന്നിവർ പങ്കെടുക്കും.
ഖത്തർ കെ എം സി സി ഏറനാട് മണ്ഡലം പ്രസിഡന്റ് അജ്‌മൽ അരീക്കോട്, ജനറൽ സെക്രട്ടറി നിയാസ് മൂർക്കനാട്, ട്രഷറർ നസീർ കുനിയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും