// // // */
ഈയുഗം ന്യൂസ്
November 01, 2021 Monday 07:08:22pm
ദോഹ: അന്താരാഷ്ട്രതലത്തിൽ നടന്ന യങ് ടാക്സ് പ്രൊഫഷനൽ ഓഫ് ദി ഇയർ 2021 കോംപെറ്റിഷനിൽ ഖത്തർ മലയാളി വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം.
നികുതി മേഖലയിലെ യുവ പ്രതിഭകളെ കണ്ടെത്താൻ ലോക പ്രശസ്ത സ്ഥാപനമായ ഇ.വൈ (E Y) സംഘടിപ്പിച്ച മത്സര പരീക്ഷയിലാണ് ഖത്തറിലെ മലയാളി വിദ്യാർത്ഥി സാലിഹ് മൻസൂർ രണ്ടാം സ്ഥാനത്തിനര്ഹനായത്.
ഇന്ത്യ, ഫിലിപ്പീൻസ്, അർജന്റീന എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള 2,100 വിദ്യാർത്ഥികൾ പ്രാഥമിക റൗണ്ടായ MCQ ടെസ്റ്റിൽ പങ്കെടുത്തു. 150 വിദ്യാർത്ഥികൾ രണ്ടാം റൗണ്ടിലേക്ക് യോഗ്യതനേടി. ഈ 150 മത്സരാർത്ഥികൾ നിന്ന് 15 പേർ മൂന്നാം റൗണ്ടിലേക്കെത്തി.
EY-യിൽ നിന്നുള്ള പ്രമുഖ ടാക്സ് പ്രൊഫഷണലുകളുമായി സാങ്കേതിക നികുതി സെഷനുകളിൽ പങ്കെടുക്കാൻ ഈ 15 സ്ഥാനാർത്ഥികൾക്ക് അവസരം ലഭിച്ചു.
അവസാന റൗണ്ടിൽ, നികുതി ലോകത്തിന്റെ ഭാവിയെക്കുറിച്ചും നികുതി പ്രൊഫഷണലുകൾക്ക് അതിനായി എങ്ങനെ തയ്യാറെടുക്കാമെന്നും ഒരു ആഗോള ജൂറിയുമായി തങ്ങളുടെ വ്യക്തിപരമായ ആശയങ്ങൾ സ്ഥാനാർത്ഥികൾ പങ്കിടേണ്ടതുണ്ടായി. അവരുടെ ആശയങ്ങൾ എത്രമാത്രം അദ്വിതീയവും പ്രായോഗികവുമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തിയത്. തുടർന്ന് വിജയികളെ പ്രഖ്യാപിച്ചു.
വിജയികൾക്ക് EY യുമായുള്ള ഇന്റേൺഷിപ്പ് അവസരത്തോടൊപ്പം ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.
കാസർഗോഡ് സ്വദേശിയായ സാലിഹ് മൻസൂർ ഖത്തറിലെ ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നു. ഇപ്പോൾ ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.