ഈയുഗം ന്യൂസ്
October  31, 2021   Sunday   06:50:47pm

news



whatsapp

ദോഹ: ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് ഖത്തർ ഇൻക്കാസ് പാലക്കാടും ആസ്റ്റർ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഖത്തർ ഇന്ക്കാസ് പാലക്കാട്‌ വൈസ് പ്രസിഡന്റ് ബുക്കാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് അബ്ദുൽ മജീദ് ആദ്യക്ഷനായി. ചടങ്ങ് ഐ.സി.ബി.എഫ് പ്രസിഡന്റ്‌ സിയാദ് ഉസ്മാൻ ഉൽഘാടനം ചെയ്തു.

നിസാർ പട്ടാമ്പി, റുബീഷ് മുഹമ്മദ്‌, ജിൻസ് ജോസ്, ഹൻസ് രാജ്, ആസ്റ്റർ പ്രതിനിധി വിഷ്ണു പ്രസാദ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിന് ലത്തീഫ് കല്ലായി നന്ദി പറഞ്ഞു

Comments


Page 1 of 0