// // // */ E-yugam


ഈയുഗം ന്യൂസ്
October  30, 2021   Saturday   12:20:34am

news



whatsapp

ദോഹ: ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ക്വാർട്ടർ ഫൈനലിലേക്ക് എട്ട് ടീമുകൾ യോഗ്യത നേടി.

നവംമ്പർ 4 ന് വ്യാഴാഴ്ച വൈകുന്നേരം 7.30 മുതൽ സി. എൻ. എ. ക്യു സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ ഒന്നാമത്തെ മത്സരത്തിൽ വാരിയേർസ് എഫ്. സി-ഫ്രൈഡേ എഫ്സിയെയും, രണ്ടാം മത്സരത്തിൽ ഡെസേർട്ട് ബോയ്സ് ടീ ടൈം എഫ്. സി-ഫാർമ കെയർ എഫ്. സിയെയും മൂന്നാം മത്സരത്തിൽ തമിഴ്നാട് എഫ്. സി-മേറ്റ്സ് ഖത്തറിനെയും, അവസാന മത്സരത്തിൽ ഗൾഫാർ എഫ്. സി-എഫ്.സി. ബിദ്ദയെയും നേരിടും.

ക്വാർട്ടർ ഫൈനലിൽ വിജയിക്കുന്ന നാല് ടീമുകൾ നവംബർ അഞ്ചിന് വൈകിട്ട് 7.30 ന് സി. എൻ. എ. ക്യു സ്റ്റേഡിയത്തിൽ സെമി ഫൈനലിൽ മത്സരിക്കും.

മറൈൻ എയർകണ്ടിഷനിങ് ആൻഡ് റഫ്രിജറേഷൻ കമ്പനിയാണ് ടൂർണമെന്റ് ടൈറ്റിൽ സ്പോൺസർ. ഫാർമ കെയർ ഗ്രൂപ്പ്‌ മെയിൻ സ്പോൺസറും റാഹ മെഡിക്കൽ സെന്റർ അൽഖോർ കോ-സ്പോൺസറുമായ ചാലിയാർ കപ്പ്‌ എവർ റോളിങ് ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത് ആർഗസ് ഷിപ്പിങ് ആണ്.

ഫൈനൽ വിജയികൾക്ക് 3,022 ഖത്തർ റിയാലും രണ്ടാം സ്ഥാനക്കാർക്ക് 2,022 ഖത്തർ റിയാലും മൂന്നാം സ്ഥാനക്കാർക്ക് 1,022 ഖത്തർ റിയാലും ക്യാഷ് പ്രൈസ് സമ്മാനിക്കും.

ടൂർണമെന്റ് ഒഫീഷ്യൽ റേഡിയോ പാർട്ണറായി റേഡിയോ സുനോ 91.7 എഫ്. എംഉം മീഡിയ പാർട്ണർ ആയി മീഡിയ വണും സഹകരിക്കുന്നു.

Comments


Page 1 of 0