ഈയുഗം ന്യൂസ്
October  24, 2021   Sunday   07:04:12pm

newswhatsapp

ദോഹ: ഇനിമുതൽ പഴങ്ങളും പച്ചക്കറികളും ഖത്തറിൽ ഇറക്കുമതി ചെയ്യാൻ മുൻകൂട്ടി പെർമിറ്റ് ലഭിക്കണമെന്ന് മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

ഡിസംബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.

മന്ത്രാലയം വിളിച്ചുചേർത്ത സപ്ളെയർമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നവംബർ ഒന്ന് മുതൽ പെർമിറ്റിന് വേണ്ടി അപേക്ഷ നൽകാം. ഡിസംബർ ഒന്ന് മുതൽ ഇറക്കുമതി ചെയ്യാനാണ് അപേക്ഷ നൽകേണ്ടത്.

അപേക്ഷാ ഫോറം മന്ത്രാലയം വെബ്സൈറ്റിൽ നിന്നും ലഭിക്കും. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയും അളവും നിയന്ത്രിക്കാനും ഗുണ നിലവാരം മെച്ചപ്പെടുത്താനുമാണ് പെർമിറ്റ് സിസ്റ്റം നടപ്പിലാക്കുന്നത്.

Comments


Page 1 of 0