// // // */
ഈയുഗം ന്യൂസ്
October 24, 2021 Sunday 04:13:05pm
ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ചു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41 വയസ്സുള്ള ഒരാൾ മരണപ്പെട്ടതായും 82 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ചികിത്സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 1003 ആയി ഉയർന്നു.
66 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 609 പേർ കോവിഡ് ബാധിച്ച് മരിച്ചു.
പുതിയ 82 കേസുകളിൽ 63 പേര്‍ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.
കോവിഡ് ബാധിച്ച് 12 പേർ ഇപ്പോൾ ഐ.സി.യു വിലും 45 പേർ ആശുപത്രികളിലുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,400 ഡോസ് വാക്സിൻ നൽകി.