ഈയുഗം ന്യൂസ്
October  24, 2021   Sunday   01:08:25pm

newswhatsapp

ദോഹ: ലോകകപ്പിന് ഒരുങ്ങുന്നതിനുള്ള യാത്രയിലെ ഓരോ ചുവടിലും ലോകത്തെ വിസ്മയിപ്പിക്കുകയാണ് ഖത്തറെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.

വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത അല്‍തുമാമ സ്‌റ്റേഡിയത്തെ മികച്ച 'കലാസൃഷ്ടി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 2022-ലെ ടൂര്‍ണമെന്റിനുള്ള സ്റ്റേഡിയങ്ങളുടെ വാസ്തുവിദ്യയ്ക്ക് മികച്ച ഉദാഹരമാണ് അല്‍ തുമാമ സ്റ്റേഡിയം. ഖത്തറിന്റെ പ്രാദേശിക സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണിത്.

വരും ആഴ്ചകളില്‍ ഖത്തറില്‍ സംഘടിപ്പിക്കുന്ന 2021 ഫിഫ അറബ് കപ്പിന്റെ മത്സരങ്ങളും അടുത്ത വര്‍ഷം മിഡില്‍ ഈസ്റ്റില്‍ ആദ്യമായി നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ നേരിട്ട് കണ്ട് ആസ്വദിക്കാനും താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.

ഫിഫാ ലോകകപ്പിന് പന്തുരുളുന്നത് വരെ ഖത്തര്‍ ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments


Page 1 of 0