ഈയുഗം ന്യൂസ്
October  23, 2021   Saturday   06:58:55pm

newswhatsapp

ദോഹ: ലോക കപ്പ് മത്സരങ്ങൾ കാണാൻ അടുത്ത വർഷം 12 ലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നതായി ഖത്തർ.

ഇത്രയും സന്ദർശകരെ ഹോട്ടലുകളിലും മറ്റു വ്യതസ്തമായ ഇടങ്ങളിലും താമസിപ്പിക്കുമെന്നും സുപ്രീം കമ്മിറ്റി കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫത്മ അൽ നുഐമി പറഞ്ഞു.

പക്ഷെ ഇത്രയും പേർ ഒരേ സമയം ഖത്തറിൽ ഉണ്ടാവില്ല. കാരണം ലോക കപ്പ് മത്സരങ്ങൾ 28 ദിവസം നീണ്ടു നിൽക്കും," അവർ പറഞ്ഞു. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് മത്സരങ്ങൾ.

സന്ദര്‍ശകര്‍ക്ക് ഇതിനകം ലഭ്യമായ ഹോട്ടലുകള്‍ക്ക് പുറമേ താത്കാലികവും ആധുനികവുമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് നുഐമി പറഞ്ഞു. ക്രൂയിസ് ലൈനറുകള്‍, ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകള്‍, അറേബ്യന്‍ മരുഭൂമിയിലുള്ള ഫാന്‍ ഗ്രാമങ്ങള്‍, സ്വകാര്യ വീടുകള്‍ എന്നിവയാണ് ഇത്തരം താത്കാലിക താമസ സൗകര്യങ്ങള്‍. ഇതിനു പുറമേ മൊത്തം 1600 മുറികളുള്ള 16 ഫ്‌ളോട്ടിംഗ് ഹോട്ടലുകളും നിര്‍മ്മിക്കും. 'ഹോസ്റ്റ് എ ഫാന്‍' സംരംഭം സന്ദര്‍ശകര്‍ക്ക് ഖത്തറി സംസ്‌കാരത്തെക്കുറിച്ച് പഠിക്കാനുള്ള അവസരം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഖത്തറിൽ പൊതു സ്ഥലങ്ങളിൽ മദ്യം കഴിക്കുന്നത് അനുവദനീയമല്ലെങ്കിലും ചില പ്രത്യേക ഫാൻ ഏരിയകളിൽ ഇവ ലഭ്യമായിരിക്കും. പതിനഞ്ചു ലക്ഷം സന്ദർശകരെയാണ് നേരത്തെ സുപ്രീം കമ്മിറ്റി പ്രതീക്ഷിച്ചിരുന്നത്.

Comments


Page 1 of 0